29-kd-viswambaran
രൂപീകരണ യോഗം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.ഡി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : കേരള കർഷക സംഘം ചേരിക്കൽ വടക്ക് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.ഡി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു . മുടിയൂർക്കോണം മേഖല കമ്മിറ്റി അംഗം കെ.ചന്ദ്രൻകുട്ടി അദ്ധ്യക്ഷനായിരുന്നു. കേരള കർഷക സംഘം മുടിയൂർക്കോണം മേഖല കമ്മിറ്റി പ്രസിഡന്റ് വി.എൻ.മംഗളാനന്ദൻ,മേഖല കമ്മിറ്റി സെക്രട്ടറി എൻ.ആർ.കേരള വർമ്മ ,മേഖല കമ്മിറ്റി ട്രഷറർ കെ.എച്ച് .ഷിജു ,കെ.കെ.സുധാകരൻ ,കെ.ഹരിലാൽ,കെ.ലീല,കെ.ലക്ഷമി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പി.ടി.പുരുഷോത്തമൻ (പ്രസിഡന്റ് ),സി.ജി.ജനാർദ്ധൻ(വൈസ് പ്രസിഡന്റ് ) കെ.ഹരി ലാൽ (സെക്രട്ടറി ) ,സിജു.കെ.ഗോപി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.