bn

പത്തനംതിട്ട : റെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി വിപുലീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട , ഓമല്ലൂർ, ഇലന്തൂർ, ചെന്നീർക്കര, മൈലപ്ര, വള്ളിക്കോട്, മലയാലപ്പുഴ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ. സെയ്ദ് പ്രസംഗിച്ചു.
ഭാരവാഹികൾ- ഹാൻലി ജോൺ(പ്രസിഡന്റ്), കെ.എ.വസന്തകുമാർ, ആർ. റിയാസ് ( വൈസ് പ്രസിഡന്റ്) , ആഷിക് മുഹമ്മദ് (സെക്രട്ടറി), രാജേഷ്, മോനു മാത്യു(ജോ. സെക്രട്ടറി), ബ്ലെസൻ കെ. സാം (ട്രഷറർ)