ചെങ്ങന്നൂർ: കോൺഗ്രസ് , സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. സി സുരേന്ദ്രൻ നായർ നയിക്കുന്ന ജനജാഗരണ യാത്ര 30 ന് നടക്കും. രാവിലെ 9.30ന് മുറിയായിക്കരയിൽ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജനജാഗരണ യാത്രയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് 5ന് മിത്രമഠം ജംഗ്ഷനിൽ സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.