ചെങ്ങന്നൂർ: പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. പമ്പാ മണിമല ഹിന്ദുധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ പമ്പാ മണിമല പുണ്യതീർത്ഥ സംഗമസ്ഥാനമായ ഇരമല്ലിക്കര കീച്ചേരി വാൽക്കടവിൽ നടന്ന വാവുബലി തർപ്പണത്തിന് ആയിരങ്ങൾ പങ്കെടുത്തു .പുലർച്ചെ 3.30 ന് പെരുമ്പള്ളം മഹാദേവ ക്ഷേത്രത്തിൽ നിന്നും ബലിതർപ്പണത്തിന് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് ദീപ പ്രോജ്ജ്വലനത്തിന് ശേഷം അടൂർ അരുൺ ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം , വിഷ്ണുപൂജ, തിലഹവനം എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്
പ്രയാർ കരിങ്ങാട്ടുകാവ് ദേവി ക്ഷേത്രത്തിലെ കർക്കടക വാവ് ബലി തർപ്പണവും തിലഹോമവും പുലർച്ചെ 4.30ന് ആരംഭിച്ചു. ചെങ്ങന്നൂർ മന്ത്രവിദ്യാ പിഠം ചടങ്ങുകൾക്ക് നേതൃത്വം നൽകി.
മുണ്ടൻകാവ് വടശേരിക്കാവ് ഹൈന്ദവ ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ പിതൃബലി തർപ്പണം നടന്നു. മുണ്ടൻകാവ് ആറാട്ട് കടവിൽ വെളുപ്പിനെ 5ന് തർപ്പണം ആരംഭിച്ചു.
വെണ്മണി തൃക്കണ്ണാപുരം ശ്രീ മഹാവിഷ്ണക്ഷേത്രത്തിലെ വാവുബലിയും പിതൃതർപ്പണവും പുലർച്ചെ 5ന് ആരംഭിച്ചു.
നെടുവരുംകോട് മഹാദേവർ ക്ഷേത്രത്തിലെ പിതൃതർപ്പണവും പിതൃപൂജയും രാവിലെ 5.45 ന് ആരംഭിച്ചു.
അരീക്കര പത്തിശ്ശേരിൽ ശിവക്ഷേത്രത്തിൽ തിലഹവനം ,പിതൃപൂജ എന്നിവയും ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം, തിരുവാതിര, കലശപൂജ, കലശാഭിഷേകം പ്രസാധമായി ഔഷധ കഞ്ഞിവിതരണം എന്നിവയും നടന്നു.