29-pdm-mahadevar-temple
പന്തളം മഹാദേവർ ക്ഷേത്രത്തിലെ ബലിതർപ്പണം

പന്തളം: പന്തളത്തെ വിവിധ ക്ഷേത്രസ്‌നാനഘട്ടങ്ങളിൽ ആയിരങ്ങളാണ് പിതൃബലിതർപ്പണം നടത്തിയത്. മഹാദേവർക്ഷേത്ര സ്‌നാനഘട്ടത്തിൽ എം.കെ. അരവിന്ദൻ ശർമ്മ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശംഭു നമ്പൂതിരി പൂജകൾക്കു മുഖ്യകാർമ്മികത്വം വഹിച്ചു. പന്തളം മഹാദേവ ഹിന്ദുസേവാസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടന്ന ബലിതർപ്പണത്തിന് സമിതി പ്രസിഡന്റ് എം.ജി. ബിജു കുമാർ, എം.ജെ വിജയകുമാർ, ജെ. കൃഷ്ണകുമാർ, പ്രദീപ്, അനിൽ കുമാർ, കെ.ജി. ജ്യോതികുമാർ,
രാജീവ് ആർ എന്നിവർ നേതൃത്വം നൽകി. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,​ തുമ്പമൺ വടക്കുംനാഥ ക്ഷേത്രം,​ കുടശനാട് തിരുമണിമംഗലം ശ്രീമഹാദേവ, മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു. തട്ടയിൽ വൃന്ദാവനം വേണുഗോപാലക്ഷേത്രത്തിൽ മേച്ചേരിമഠം നാരായണൻ പോറ്റി കാർമ്മികത്വം വഹിച്ചു.