തിരുവല്ല: ഓട്ടോ, ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) തിരുവല്ലാ ഏരിയാ സമ്മേളനം ഓട്ടോ ടാക്‌സി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സുധീഷ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. ബിനിൽകുമാർ, ബാലചന്ദ്രൻ, ഒ.വിശ്വംഭരൻ, ബിജു, വിമലൻ, സുഭാഷ്, പി.എം.ശശി,സജിമോൻ, അജിത്കുമാർ, നടേശൻ എന്നിവർ പ്രസംഗിച്ചു.