1
തെരുവ് നായ്ക്കൾ കടിച്ചു കൊന്ന ആടുകൾ .

തെങ്ങമം: തോട്ടുവയിൽ തെരുവുനായ ശല്യം രൂക്ഷം. വഴിയാത്രക്കാരായ മൂന്ന് പേരെ കടിച്ച നായ പറമ്പിൽ കെട്ടിയിട്ടിരുന്ന മൂന്ന് ആടുകളെ കടിച്ചുകൊന്നു. തോട്ടുവാ അഞ്ജലി ഭവനം രവീന്ദ്രൻ പിള്ളയുടെ ആടുകളെയാണ് കൊന്നത്. ഗുരുതരമായി കടിയേറ്റ ഒരു ആട് ചികിത്സയിലാണ്. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. തോട്ടുവ കാർത്തികയിൽ രതി എസ്.പിള്ള , മഠത്തിൽ അശ്വിൻരാജ്, കുളങ്ങര വീട്ടിൽ കൃഷ്ണപ്രിയ എന്നിവർക്കും കടിയേറ്റു. അശ്വിൻ രാജിനെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴും , കൃഷ്ണപ്രിയ , രതി എസ് നായർ എന്നിവരെ പള്ളിക്കൽ പ്രാഥമികാശുപത്രിയിലേക്കു് പോകുമ്പോഴുമാണ് കടിച്ചത്.