കലഞ്ഞൂർ: എൻ.ആർ.ഇ.ജി. (മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) വർക്കേഴ്‌സ് യൂണിയൻ കലഞ്ഞൂർ പഞ്ചായത്ത് കൺവെൻഷൻ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിബി ഐസക് അദ്ധ്യക്ഷയായി.സെക്രട്ടറി ടി.എൻ. സോമരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സൗദാരാജൻ, ഏരിയ സെക്രട്ടറി കെ.പ്രസന്നകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, സി.പി.എം. ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ്.രാജേഷ്, പി.വി ജയകുമാർ, കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഉന്മേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാമചന്ദ്രൻ, സിന്ധു സുദർശൻ, അലക്‌സാണ്ടർ ഡാനിയേൽ,അജിത സജി,സുഭാഷിണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ എന്നിവർ സംസാരിച്ചു.ആർ.ശാന്തൻ,രാജമണി, കലഞ്ഞൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മനോജ് കുമാർ നന്ദി പറഞ്ഞു. ഭാരവാഹികളായി സിബി ഐസക് (പ്രസിഡന്റ്),ടി.എൻ. സോമരാജൻ (സെക്രട്ടറി),ഷാൻ ഹുസൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.