
പത്തനംതിട്ട: വിലക്കയറ്റം തടയുക, കർഷകരുടെയും വ്യാപാര മേഖലയിലെയും പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി. ഡി. ജെ. എസിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്താൻ ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിന്റെ 'അനിശ്ചിതാവസ്ഥ പരിഹരിച്ച് സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. പി. ആർ. നോബൽ കുമാർ, സതീഷ് ബാബു, സുരേഷ് മുടിയൂർകോണം, സിജു മുളന്തറ, ജഗത് പ്രിയ, നടരാജൻ, വി. എസ്. രതീപ്, ഇ. വി. ഷാജി, രാജു വാസുദേവൻ, സോജൻ സോമൻ, വി. എസ്. അജിത്, പ്രകാശ് കിഴക്കുപുറം എന്നിവർ പ്രസംഗിച്ചു.