29-pradeep-kumar
പ്രദീപ്

പന്തളം: ബൈക്ക് യാത്രക്കാരനായ യുവാവ് മിനി ലോറിയിടിച്ച് മരിച്ചു. മുടിയൂർക്കോണം അങ്ങേവീട്ടിൽ പടിഞ്ഞാറേ പുരയിൽ പരേതനായ പങ്കജാക്ഷന്റെയും രാധയുടെയും മകൻ പ്രദീപാണ് (43)മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ എം.സി.റോഡിൽ പന്തളം സബ് രജിസ്ട്രാർ ഓഫിസിനു സമീപമാണ് അപകടം. പന്തളം ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമികചികിത്സ നൽകി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മിനിലോറി നിറുത്താതെ പോയെങ്കിലും ചെങ്ങന്നൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്ത് ജോലി നോക്കിയിരുന്ന പ്രദീപ് നാട്ടിലെത്തി തടി വ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: പ്രസീത. മക്കൾ: പ്രിൻസ്, പവി, അവനി.