കുറ്റൂർ: തലയാർ പനമൂട്ടിൽ പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശാന്തമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ചെട്ടിക്കുളങ്ങര പറയാട്ടുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഇന്ദിര രാധാകൃഷ്ണൻ, ജയലക്ഷ്മി (റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ, ശ്രീദേവി. മരുമക്കൾ: പരേതനായ രാധാകൃഷ്ണകൈമൾ (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക്) രവീന്ദ്രൻപിള്ള (റിട്ട. ആർ. പി. എഫ്. ചെങ്ങന്നൂർ), ഉണ്ണികൃഷ്ണപിള്ള (റിട്ട. അസി. എൻജിനീയർ പി. ഐ. പി. ചെങ്ങന്നൂർ). ഡോ. അഭിജിത്ത് രാധാകൃഷ്ണൻ (ഓർത്തോ സർജൻ സെന്റ് തോമസ് ആശുപത്രി, ചങ്ങനാശേരി) കൊച്ചുമകനാണ്.