sndp
എസ്.എൻ.ഡി.പി യോഗം 82-ാം നമ്പര്‍ കോന്നി ശാഖയിൽ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സെമിനാറും, ബോധവല്‍ക്കരണക്ളാസ്സും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 82ാംകോന്നി ശാഖയിൽ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും, ബോധവൽക്കരണക്‌ളാസും നടന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് അഖിൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ വിനു.വി.വർഗീസ് ബോധവൽക്കരണ ക്‌ളാസ് നയിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി ആർച്ച സുനിൽ, ജോ.സെക്രട്ടറി അനാമിക സതീഷ്, ശാഖാസെക്രട്ടറി എ.എൻ.അജയകുമാർ,വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, അർജ്ജുൻ എന്നിവർ സംസാരിച്ചു.