കോന്നി: മലയാലപ്പുഴ, പൊതീപ്പാട് എസ്.എൻ.ഡി.പി.യു.പി.സ്കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി പുളിമൂട്ടിൽ ഗ്രൂപ്പിന് വേണ്ടി വിനോദ് പുളിമൂട്ടിലാണ് പദ്ധതി സ്പോൺസർ ചെയ്തത്. സ്കൂൾ ഹെഡ് മിസ്ട്രസ് മായാ മോഹനന് പത്രം കൈമാറി കൊണ്ട് വിനോദ് പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മഞ്ചേഷ് വടക്കിനേത്ത്, എസ്.എൻ.ഡി.പി യോഗം 83 -ാം ശാഖാ പ്രസിഡന്റ് പ്രസന്നൻ കുറിഞ്ഞിപ്പുഴ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അമൃത് സോമരാജൻ, കേരളകൗമുദി ലേഖകൻ മനോജ് സുകുമാരൻ, സെയിൽസ് എക്സിക്യൂട്ടീവ് പ്രശോഭ.കെ എന്നിവർ പങ്കെടുത്തു.