1
എഴുമറ്റൂർ - പടുതോട് ബാസ്റ്റോേ റോഡിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന്റെമതിൽ തകർത്തപ്പോൾ.

മല്ലപ്പള്ളി : നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന്റെമതിൽ തകർത്തു. എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ നാരകത്താനി കവലയ്ക്ക് സമീപം മുളയ്ക്കൽ വീട്ടിൽ ഷാജി കുരുവിളയുടെ വീടിന്റെ മതിലാണ് തകർന്നത്. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. ആർക്കും പരിക്കുകളില്ല. റോഡിന്റെ ശോച്യാവസ്ഥ കണക്കാക്കാതെയുള്ള അമിത വേഗമാണ് അപകടത്തിന് കാരണമന്നെ നാട്ടുകാർ ആരോപിച്ചു . കീഴ്വായ്പൂര് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.