മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു രാജിവച്ചു.എൽ.ഡി.എഫിലെ ധാരണ പ്രകാരമാണ്.ഘടക കക്ഷിയായ 10 വാർഡ് അംഗം കേരള കോൺഗ്രസ് (എം) ലെ ജിജി പി ഏബ്രഹാം ആയിരിക്കും അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി.ആദ്യത്തെ ഒന്നര വർഷം സി.പി.എമ്മും പിന്നീട് രണ്ട് വർഷം കേരള കോൺഗ്രസിനും , അവസാന ഒന്നര വർഷം സി.പി.എം എന്ന നിലയിലാണ് ധാരണ. എൽ.ഡി.എഫ് 7,യു.ഡി.എഫ് 5,എൻ.ഡി.എ 2 എന്നതാണ് കക്ഷിനില.