
പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്ലാവ്, മാവ്, റമ്പൂട്ടാൻ, സപ്പോട്ട എന്നിവയുടെ ബഡ് തൈകൾ, സീഡ്‌ലെസ് നാരകം, മാങ്കോസ്റ്റീൻ, കമുക് , അകത്തി എന്നിവയും വഴുതന, വെണ്ട, തക്കാളി, പയർ എന്നിവയുടെ തൈകളും വിൽപനയ്ക്ക് തയ്യാറായിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്, ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം, കാർഡ് പത്തനംതിട്ട എന്ന മേൽവിലാസത്തിലോ 04692661 821( എക്സ്റ്റൻഷൻ 214), 8078 572 094 എന്ന നമ്പറിലോ ബന്ധപ്പെടുക.