അടൂർ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി അടൂർ നിയോജകമണ്ഡലം വാർഷിക പൊതുയോഗം 31ന് അടൂരിൽ നടക്കും. അഡ്വ.ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും.നിയോജക മണ്ഡലം ചെയർമാൻ ജോബോയ് ജോസഫ് അദ്ധ്യക്ഷതവഹിക്കും. ആർഷഭാരതത്തെ കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും ഭയക്കുന്നത് എന്തുകൊണ്ട് 'എന്ന വിഷയം കെ.പി.ജെ.ഡി സംസ്ഥാന വനിതാവേദി കോ - ഒാർഡിനേറ്റർ എലിസബത്ത് അബു അവതരിപ്പിക്കും. തുടർന്ന് ചർച്ചകൾ നടക്കും.സമ്മേളനത്തിൽ എം.ജി കണ്ണൻ, എ. കെ. ചന്ദ്രമോഹൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.