eww

അടൂർ : ആർ. എസ്. പി പള്ളിക്കൽ ലോക്കൽ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കലാനിലയം രാമചന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. അടൂർ മണ്ഡലം സെക്രട്ടറി പൊടിമോൻ കെ. മാത്യു, ജില്ലാ സെക്രട്ടറിയേറ്റംഗം ഷാജി മുല്ലയ്ക്കൽ ടി. കെ. ശ്യാമള, യു. ടി. യു. സി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, സി. രവി, എന്നിവർ പ്രസംഗിച്ചു. ജി. പുരുഷോത്തൻനായരെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.