
അടൂർ : ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ കുറവർ മക്കൾ നലസംഘം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് തത്തൻകോട് സോമൻ അദ്ധ്യക്ഷതവഹിച്ചു. ഭാസ്കരൻ കുറുമ്പകര, ശിവാനന്ദൻ, ശിവദാസൻ, മോഹനൻ ചൂരക്കോട്, അജയൻ പെരുമുറ്റത്ത്, അനിൽ പനവിള, സദാശിവൻ മലനട, ബിജു പള്ളിക്കൽ, രുഗ്മിണി ചാത്താകുളം, കമലമ്മ കൊക്കാത്തോട്, രജനി കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി രാജൻ പടനിലം സ്വാഗതവും രാജൻ ചൂരക്കോട് നന്ദിയും പറഞ്ഞു.