അടൂർ : എ.പി.ജെ അബ്ദുൾ കലാമിന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ പഴകുളം ഗവ. ൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും വി.എസ്.എസ്.സി ഉദ്യോഗസ്ഥനുമായ അബ്ദുൾ മജീദിന്റെ സാന്നിദ്ധ്യം വേറിട്ടതായി. പഠനത്തിന്റെ ഭാഗമായി പുസ്തക വിതരണം, വിത്തും കൈക്കോട്ടും മെട്രോ ട്രയിൻ യാത്ര, ക്വിസ്, അഭിമുഖം എന്നിവയും നടത്തി. സ്കൂളിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം എസ്.മീരാസാഹിബ് സ്വാഗതം പറഞ്ഞു.സ്വരാജ് ഗ്രന്ഥശാല കലാവിഭാഗം കൺവീനർ പഴകുളം ആന്റണി അദ്ധ്യപകരായ ലൈജു സക്കറിയ, ഇഖ്ബാൽ, ജിഷി.എ, അല്ലികൃഷ്ണ എന്നിവർ സംസാരിച്ചു. ക്വിസ് മത്സര വിജയികളായ ഫാത്തിമ ജിലാനി, അൽത്താഫ്.ആർ. എന്നിവർക്കു അഗ്നി ചിറകുകൾ പുസ്തകം സമ്മാനമായി നല്കി.സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകം എെഡ്മിസ്ട്രസ് ടി. മിനിമോൾ ഏറ്റുവാങ്ങി.