അടൂർ: എസ്.എൻ.ഡി.പി.യോഗം മേലൂട് 225 -ാം ശാഖാ പ്രവർത്തനങ്ങളുടെ നെടുംതൂണുകളായ നാല് കുടുംബയോഗങ്ങളുടെ സംയുക്തമീറ്റിംഗായ കുടുംബസംഗമം നാളെ രാവിലെ 9 മുതൽ നടത്തുന്നു. ഈ സംഗമത്തിൽ 2021, 2022 വർഷങ്ങളിൽ എസ്. എസ്.എൽസിക്കും, 2020, 2021, 2022 വർഷങ്ങളിൽ പ്ലസ്ടുവിൽ നിന്നും വിജയിച്ച ശാഖാംഗങ്ങളായ മുഴുവൻ കുട്ടികളെയും മേലൂട് 225-ാം ശാഖാ അനുമോദിക്കുന്നു. കൂടാതെ 2022ൽ ഏറ്റവും മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡും വിതരണം ചെയ്യും. സ്വാമിനി നിത്യ ചിന്മയി ഗുരുദേവ ദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം നിർവഹിക്കും. ശാഖാ ചെയർമാൻ അഭിലാഷ് എസ്., ശാഖാ കൺവീനർ ശിവൻകുട്ടി തെക്കേച്ചരുവിൽ, ശാഖാ അഡ്മിനിസ്‌ട്രേറ്റർ ഷിബു കിഴക്കിടം, വയൽവാരം കുടുംബയോഗം ചെയർമാൻ തുളസീധരൻ, ചെമ്പഴന്തി കുടുംബയോഗം ചെയർമാൻ ബാലചന്ദ്രൻ, ഗുരുകൃപ കുടുംബയോഗം ചെയർമാൻ എം.എസ്.പ്രസാദ്, ഗുരുസ്മൃതി കുടുംബയോഗം ചെയർമാൻ സുരേന്ദ്രൻ, ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ദിവ്യ അനീഷ് എന്നിവർ സംസാരിക്കും. കേരള യൂണിവേഴ്‌സിറ്റ സെനറ്റ് അംഗവും, കൊല്ലം എസ്.എൻ.വുമൺസ് കോളേജ് അദ്ധ്യാപകനുമായ പ്രൊഫ.എസ്.ശേഖർ മെറിറ്റ് അവാർഡ് വിതരണം നടത്തും. കോമളൻ കുഞ്ഞുപിള്ള മുണ്ടപ്ലാവിളയിൽ കാഷ് അവാർഡ് വിതരണം നിർവഹിക്കും.