പ്രമാടം : തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച കര നെൽകൃഷി പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോർജ്ജ്, സീനിയർ അസിസ്റ്റന്റ് കവിതാ പീതാംബരൻ, അദ്ധ്യാപകരായ ഷെറിൻ അലോഷ്യസ്, അഞ്ജനാ ലോഹി എന്നിവർ പ്രസംഗിച്ചു. നെല്ലരിച്ചോർ മുഖ്യ ആഹാരമെങ്കിലും നെൽച്ചെടിയെ അറിയാത്ത കുഞ്ഞുങ്ങൾക്ക് അതിന്റെ വളർച്ചാ ഘട്ടങ്ങൾ കണ്ടറിയാൻ അവസരമൊരുക്കുകയാണ് കരനെൽ കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു.