ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. വൈദികയോഗം യൂണിയന്റെ വാർഷികപൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് ഉച്ചയ്ക്ക് 2 ന് സരസകവി മൂലൂർസ്മാരക ഹാളിൽ നടക്കും. വൈദികയോഗം യൂണിയൻ ചെയർമാൻ സൈജു ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഷികയോഗം സംസ്ഥാന പ്രസിഡന്റ് ബെന്നിശാന്തി ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്.കമ്മിറ്റി ചെയർമാൻ അനിൽ അമ്പാടി ,​ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വൈദികയോഗം സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ശാന്തി സംഘടനാസന്ദേശം നൽകും. വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പവനേശ് ശാന്തി, വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ തന്ത്രി, സംസ്ഥാന കമ്മിറ്റി അംഗം ഷാജി ശാന്തി ചിങ്ങവനം, യൂണിയൻ അഡ്.കമ്മിറ്റി വൈസ് ചെയർമാൻ രാഖേഷ് പി.ആർ., യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്‌.ദേവരാജൻ, ബി.ജയപ്രകാശ്, സുരേഷ് എം.പി., കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ കോഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും.