മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്ത് നവീകരണം പുരോഗമിക്കുന്നു.കൊറ്റനാട് പഞ്ചായത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണ പദ്ധതിയാണ് പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയിൽ (ആർ.ജി.എസ്.എ) 45 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം. 2950 ചതുരശ്രയടിയിലുള്ള കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, റെക്കാഡ് റൂം, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർക്ക് പ്രത്യേകമായി വേർതിരിച്ച കാബിനുകൾ , എം.ജി.എൻ ആർ.ഇ.ജി.എസ് പദ്ധതി നിർവഹണ ഓഫീസ്, സന്ദർശകർക്കുള്ള വിശ്രമമുറിയും, രണ്ട് ശുചി മുറിയും ഇതിൽ ഉൾപ്പെടുന്നു. ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിൽ എത്രയും പെട്ടന്ന് പദ്ധതി പൂർത്തീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.