28-avittam-

റാന്നി: അവിട്ടം ജലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. സെപ്തംബർ 9ന് പമ്പാനദിയിലെ പെരുമ്പുഴ കടവിലാണ് ജലോത്സവം. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജലോത്സവം നടക്കുന്നത്.
പെരുമ്പുഴ കടവിൽ പുതിയ റാന്നി പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ ജലോത്സവത്തിനു തടസം ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. സുരക്ഷിതത്വം ഉറപ്പാക്കാൻ പള്ളിയോട പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. റാന്നി പാലം മുതൽ ഭഗവതികുന്ന് ക്ഷേത്രം കടവ് വരെ ഓരോ പള്ളിയോടം വീതം തുഴഞ്ഞുപോയാൽ മതിയെന്ന് തീരുമാനിച്ചു.
അവിട്ടം ജലോത്സവ സമിതിയുടെ ആലോചനായോഗം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്‌സ്, ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് സ്റ്റീഫൻ, അന്നമ്മ തോമസ്. എം.എസ്.സുജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.സുരേഷ്,രവീന്ദ്രൻ മന്ദിരം, ജലോത്സവ സമിതി വൈസ് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി, ജനറൽ സെക്രട്ടറി ടി.കെ.രാജപ്പൻ, റിങ്കു ചെറിയാൻ, പി.ആർ. പ്രസാദ്, ഷൈൻ ജി.കുറുപ്പ്, ആലിച്ചൻ ആറൊന്നിൽ, റെജി താഴമൺ, രവി കുന്നയ്ക്കാട്ട്, വി.കെ.രാജഗോപാൽ, ബെന്നി പുത്തൻപറമ്പൽ. സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, ശ്രീനി ശാസ്താംകോവിൽ, കെ.അനിൽ കുമാർ,പള്ളിയോട പ്രതിനിധികളായ ടി.ആർ.സന്തോഷ്‌കുമാർ, പി.ആർ.ശ്രീധരൻ നായർ, പി.എൻ.ചന്ദ്രശേഖരൻ, പി.കെ.ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.

വർണാഭമായ ജലഘോഷയാത്ര

വർണാഭമായ ജലഘോഷയാത്രയാണ് പ്രധാന ആകർഷണം. റാന്നി വലിയപള്ളി കടവ് മുതൽ ഭഗവതികുന്ന് ക്ഷേത്രം കടവ് വരെയാണ് ജലഘോഷയാത്ര. ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ജലരാജാക്കൻമാരായ ഇടക്കുളം, റാന്നി, പുല്ലൂപ്രം, ഇടപ്പാവൂർ, ഇടപ്പാവൂർപേരൂർ, കീക്കൊഴൂർ, കോറ്റാത്തൂർ, കാട്ടൂർ, ചെറുകോൽ പള്ളിയോടങ്ങൾ പങ്കെടുക്കും.