safety

പത്തനംതിട്ട : സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെക്ഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യത പത്താംക്ലാസ് അഥവാ തതുല്യം. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകൾ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിവരങ്ങൾക്ക് പത്തനംതിട്ട സ്റ്റഡി സെന്റർ ഫോൺ : 9539 623 456. വെബ് സൈറ്റ് : www.srccc.in