1
ജില്ലാ നിർമ്മാണ തൊഴിലാളി സഹകരണ സംഘം . വിവിധ പദ്ധതികൾ ഉദ്ഘാടനം ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

തെങ്ങമം: പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണസംഘത്തിൽ ആവിഷ് കരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഐ എൽ ഒ മുൻ ഗവേണിംഗ് ബോർഡ് അംഗം ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. പുതിയ വായ്പാ പദ്ധതികൾ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ നിക്ഷേപ പദ്ധതി മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് തോപ്പിൽ ഗോപകുമാറും സംഘത്തിൽ ആരംഭിക്കുന്ന ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പും നിർവഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭ വിഭജന പ്രഖ്യാപനം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ നിർവഹിച്ചു. സംഘം അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് ജ്യോതിഷ് കുമാർ മലയാലപ്പുഴ വിതരണം ചെയ്തു. ആര്യാ വിജയൻ , വിനേഷ്, സി.ആർ.ദിൻരാജ്, എം.മധു, വിജയകുമാർ, ജയൻ.ബി തെങ്ങമം, ആർ. അശോകൻ, രതീഷ് സദാനന്ദൻ, എം.ആർ.ഗോപകുമാർ തഴവാ വിള ദിവാകരൻ, പി.ശിവൻകുട്ടി, ബിനുവെള്ളച്ചിറ, മാറോട്ട് സുരേന്ദ്രൻ . അഡ്വ.പി.അപ്പു, ജി.ഉണ്ണിപ്പിള്ള , പി.ഗുണശീലൻ എന്നിവ‌ർ പ്രസംഗിച്ചു.