postal

പത്തനംതിട്ട : അടൂർ, കോന്നി, കോഴഞ്ചേരി, റാന്നി, പത്തനാപുരം, പുനലൂർ, കുന്നത്തൂർ താലൂക്കുകൾ ഉൾപ്പെട്ട പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ തപാൽ ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാൻ 18നും 50 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അവസരം. സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് തപാൽ വകുപ്പ് നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്കും ആശാവർക്കർമാർക്കും നിയമനത്തിൽ മുൻഗണന നൽകും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 3ന് രാവിലെ 11ന് പത്തനംതിട്ട സൂപ്രണ്ട് ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495438992, 7907752377.