പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നു വായ്പകൾ നൽകിയതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകളെന്ന് മുൻ പ്രസിഡന്റുമാരായ കെ.ജയവർമയും റെജി തോമസും പത്രസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ ക്രമവിരുദ്ധമായ വായ്പ വിതരണം അടക്കമുള്ള നടപടികളെയാണ് ആർ.ബി.ഐ പരിശോധനയിൽ ഗുരുതര വീഴ്ചയായി കണ്ടെത്തിയിട്ടുള്ളത്. വായ്പാ വിതരണം നിറുത്തിവയ്ക്കാനുള്ള നിർദേശം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് താത്ക്കാലികമായി നിറുത്തിവയ്പിക്കേണ്ട സാഹചര്യം ഭരണസമിതിക്കുണ്ടായി. ബാങ്കിന്റെ സാമ്പത്തികസ്ഥിരതയെ ബാധിക്കുന്ന തരത്തിൽ വഴിവിട്ട നീക്കങ്ങളാണ് വായ്പ വിതരണത്തിലുണ്ടായതെന്ന് മുൻ പ്രസിഡന്റുമാർ കുറ്റപ്പെടുത്തി. നിഷ്‌ക്രിയ വായ്പകൾ അടച്ചു തീർത്തതായി രേഖകൾ ചമയ്ക്കുകയും തുടർന്നു മുതലും പലിശയും കൂട്ടി വൻതുകകൾ ക്രമവിരുദ്ധമായി തത്പര കക്ഷികൾക്ക് പുതിയ വായ്പയായി നൽകുകയുമാണുണ്ടായത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ബാങ്കുമായി ബന്ധപ്പെട്ട് പരിശോധനയിൽ കണ്ടെത്. ജീവനക്കാരുടെ ബന്ധുക്കൾക്ക് വൻ പലിശ ഇളവു നൽകി ഭരണസമിതി നൽകിയത്. മതിയായ ഈടില്ലാതെ ഗ്രൂപ്പുകളുടെ പേരിൽ വൻതുകകൾ ക്രമവിരുദ്ധമായി വിതരണം ചെയ്തതും ആർ.ബി.ഐ കണ്ടെത്തിയിട്ടുണ്ടെന്ന് ജയവർമയും റെജി തോമസും പറഞ്ഞു.