തിരുവല്ല: സഹകാർ ഭാരതി നെടുമ്പ്രം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള മണിപ്പുഴ അമ്പാടി പുരുഷ സംഘവും മഴുവങ്ങാട് ഐ കെയർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പിന്റെ കണ്ണട വിതരണം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ശ്രീകുമാർ മണിപ്പുഴ, കല്ലട ഹോസ്പിറ്റൽ മാനേജർ നിധിഷ്, സതിഷ് കുമാർ, രാജേഷ് കെ.കെ എന്നിവർ സംസാരിച്ചു.