തിരുവല്ല: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 15വരെ നടക്കുന്ന ഓണം ട്രേഡ് ഫെസ്റ്റിന്റെ ഉദ്‌ഘാടനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് നിർവഹിച്ചു. ആർ.ഡി.ഒ.കെ.ചന്ദ്രശേഖരൻ നായർ ഭദ്രദീപം തെളിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.എസ്.ഗ്രൂപ്പ് ചെയർമാൻ എൻ.എം.രാജു ലോഗോ പ്രകാശനം നടത്തി.സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് എ.ജെ.ഷാജഹാൻ, ഡോ.കുര്യൻ ജോൺ മേളാംപറമ്പിലിന് നൽകി നിർവഹിച്ചു. ബിസിനസ് ടെലിഫോൺ ഡയറക്ടറി പ്രകാശനം ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് സി.ഇ.ഒ.ഫാ.സിജോ പന്തപ്പള്ളിൽ, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ചെറിയാൻ ജെ.കോട്ടയിലിന് നൽകി നിർവഹിച്ചു. പുഷ്പഗിരി മെഡിക്കൽകോളേജ് സി.ഇ.ഒ റവ.ഫാ.ജോസ് കല്ലുമാലിക്കൽ, മഹാലക്ഷ്മി സിൽക്‌സ് ഉടമ ടി.കെ.വിനോദ്‌കുമാർ, പുളിമൂട്ടിൽ സിൽക്‌സ് ഉടമ റോജർ ജോൺ, കെ.ജി.എ. ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ജോസഫ് കുര്യാക്കോസ്,അഡ്വ.വർഗീസ് മാമ്മൻ, സജി എം.മാത്യു എന്നിവർ മുഖ്യാതിഥികളായി. ജയാ മാത്യൂസ്, മാത്യുസ് കെ.ജേക്കബ്, എം.കെ.വർക്കി, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരിക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, ഷീലാ വർഗീസ്, ബിനു ഏബ്രഹാം, പി.എസ്.നിസാമുദീൻ, അബിൻ ബക്കർ, ബിനു ഏബ്രഹാം കോശി, ആർ.ജനാർദ്ധനൻ, വിജോ തോമസ്, ജി.ശ്രീകാന്ത്, ജോൺസൺ തോമസ്, പ്രദീപ് മാമ്മൻ മാത്യു, ഷീലാ വർഗീസ്, ജിജി വട്ടശേരിൽ എന്നിവർ പ്രസംഗിച്ചു.