anilkumar
അനിൽകുമാർ

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കൊക്കാത്തോട്, അപ്പൂപ്പൻതോട് അപ്സര ഭവനിൽ അനിൽകുമാർ (തത്ത -49)ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 6.30 ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് തന്റെ ഓട്ടോ റിക്ഷയിൽ കയറ്റി കൊണ്ടുപോകുകയും അപ്പൂപ്പൻതോട്ടിലെ വിജനമായ സ്ഥലത്തുവച്ച് ഓട്ടോറിക്ഷ നിറുത്തിയശേഷം കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു. റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ സജു എബ്രഹാം, എസ്.സി.പി.ഒ. അജീഷ്, സി.പി.ഒ മാരായ അൻസാം, സുനിൽ കുമാർ, ആദിത്യ ദീപം എന്നിവരാണ് ഉണ്ടായിരുന്നത്.