ചെങ്ങന്നൂർ: അന്യ സംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന യുവാവ് ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. ഇന്നലെ വൈകിട്ട് 7.13 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ന്യൂ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരളാ എക്സ് പ്രസിനടിയിലാണ് ഇയാൾ പെട്ടത്. 25 വയസ് തോന്നിക്കും. ജീൻസും നീലയും മഞ്ഞയും കലർന്ന നിറമുള്ള ഷർട്ടുമായിരുന്നു വേഷം. ഇരുനിറത്തിലുള്ള ഇയാൾക്ക് 157 സെ.മി പൊക്കമുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ