മെഴുവേലി: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'തളിർക്കട്ടെ പുതുനാമ്പുകൾ 'എന്ന പരിപാടി നടത്തി. പ്രിൻസിപ്പൽ ജെ.ഹേമലതയുടെ നേതൃത്വത്തിൽ കുട്ടികൾ തരിശിടങ്ങളിൽ വിത്തുകൾ വിതറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രഭാകരൻ, മുൻ പ്രോഗ്രാം ഓഫീസർമാരായ ശൈലജ, അനിത, ജ്യോതിലത, അദ്ധ്യാപകർ, ജീവനക്കാർ, സ്കൂൾ ലീഡർ, എൻ.എസ്.എസ് വോളണ്ടിയർ ലീഡേഴ്സായ യദു കൃഷ്ണ, ദേവി പ്രിയ എന്നിവർ പങ്കെടുത്തു.