കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം 88-ാം അങ്കണവാടി കെട്ടിടം അപകടഭീഷണിയിൽ. മഴയത്തുടർന്ന് അങ്കണവാടി കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താന്നു. പ്രദേശത്തെ നവജാത ശിശുക്കളും, ആറുവയസിനു താഴെയുള്ള കുട്ടികളും കൗമാരക്കാരായ പെൺകുട്ടികളും, അമ്മമാരും ആശ്രയിക്കുന്ന അങ്കണവാടിയാണിത്. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.