റാന്നി : അപകട മേഖലയിൽ സുരക്ഷാ കണ്ണാടിയുമായി വീണ്ടും യൂത്ത് കോൺഗ്രസ്. നാറാണം മൂഴി കുടുംബാരോഗ്യ കേന്ദ്രം കൃഷിഭവൻ മൃഗാശുപത്രി ബഡ്‌സ് സ്കൂൾ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് യൂത്ത് കോൺഗ്രസ് നാറാണം മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടി സ്ഥാപിച്ചത്. പ്രവർത്തകർ സ്ഥാപിക്കുന്ന 11-ാംമത്തെ വഴിയോര കണ്ണാടിയാണ്. യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജ് രാമൻ ഉദ്ഘാടനം ചെയ്തു നാറാണം മൂഴി മണ്ഡലം പ്രസിഡന്റ് ഷിജോ ചേന്നമല അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു തോണിക്കടവ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുനിൽ കിഴക്കേ ചരുവിൽ നിയ സൂസൻ മനോജ് സുമിത് കണ്ണങ്കര ബൈജു സിജിൻ എന്നിവർ പ്രസംഗിച്ചു.