ചെങ്ങന്നൂർ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഇല്ലത്തുമേപ്പുറം ശാർങ്ങക്കാവ് പടിഞ്ഞാറ്റിടത്ത് ഇല്ലം കെ.ശംഭു നമ്പൂതിരിയെ കോൺഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുൻ നഗരസഭാ ചെയർമാനും ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയുമായ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മറിയാമ്മ ചെറിയാൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് കിണറ്റാലിൽ, കെ.പി ശശിധരൻ, മധു എരുത്തുവാതുക്കൽ, ബാബു മരുന്നൂരേത്ത്, പ്രദീപ് വർക്കി, ഡി.മിനിക്കുട്ടി, രശ്മി സതീഷ്, സതിയമ്മ ചന്ദ്രൻ, കെ.ആർ.അനിൽകുമാർ, എ.ജെ.തങ്കച്ചൻ, പ്രിൻസ് കുന്നയ്ക്കൽ, മനോജ് കുറ്റിയ്ക്കൽ, ജോർജി കെ. ജോൺസൺ, ലാൽ കോശി എന്നിവർ പ്രസംഗിച്ചു.