കോഴഞ്ചേരി : പൊതുരംഗത്തു പ്രവർത്തിക്കുന്നവർ സംഘടനയുടെ തത്വങ്ങളും മൂല്ല്യങ്ങളും ഉദ്ദേശലക്ഷ്യങ്ങളും അറിയേണ്ടത് പരമ പ്രധാനമാണെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു പറഞ്ഞു. കുറിയന്നൂർ 783-ാം നമ്പർ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ ആദ്യകാല പ്രവർത്തകർ ഈ മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ചതു കൊണ്ടാണ് ജനമനസുകളിൽ അവർ ഇന്നും മഹാരഥന്മാരായി ജിവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം സെക്രട്ടറി എം.ജി.ശിവൻകുട്ടി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബഡ്ജറ്റ് അവതരണവും നടത്തി.
ശാഖാ പ്രസിഡന്റ് സി. എൻ. നടരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.