udf

പത്തനംതിട്ട : പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നയത്തിനെതിരെ യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻപിൽ ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് ധർണ നടത്താൻ തീരുമാനിച്ചു.
ചെയർമാൻ ടി.എം.ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് യോഗം ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ പി. മോഹൻരാജ്, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപു ഉമ്മൻ, എ.സഹീർ, സജി കൊയ്ക്കാട്, അബ്ദുൾ കലാം ആസാദ്, സുരേഷ് പ്രക്കാനം എന്നിവർ പ്രസംഗിച്ചു.