yathra
ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗരണയാത്ര പതാക കൈമാറി മണ്ഡലം പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിൽ ജനജാഗരണയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തുകളിലെ ബി.ജെ.പി ഭരണം അട്ടിമറിക്കാൻ പണം കൊടുത്തും ജോലി വാഗ്ദാനം ചെയ്തും ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന സി.പി.എം നിലപ്പാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജയകുമാർ, സെൽ കോർഡിനേറ്റർ കെ.ജി മനോജ്, ജനപ്രതിനിധികളായ ഷൈലജ രഘുറാം, വിജയമ്മ പി.എസ്, ശ്രീകല ശിവനുണ്ണി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ, പട്ടികജാതിമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ഗോപാലൻ,ജാഥ കോർഡിനേറ്റർ എൻ.ശ്യാം, ജസ്റ്റിൻ പ്രയാർ, വിനോദ് ജേക്കബ്, ഹരികുമാർ,
രജിത ഉദയൻ, സുമിത്ര രമേശ്, രാജേഷ് ഗ്രാമം, സുനി ഗ്രാമം എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.