റാന്നി: വായ്പാ കുടിശിക വരുത്തിയതിന് വൃക്ക രോഗിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സി.പി. എം വലിയകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാത്തലിക് സിറിയൻ ബാങ്ക് റാന്നി ബ്രാഞ്ചിലേക്ക് ജനകീയമാർച്ചും ധർണയും നടത്തി. ജില്ലാസെക്രട്ടേറിയറ്റംഗം പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം എ.ആർ.വിക്രമൻ അദ്ധ്യക്ഷനായി. വൈ.ശ്രീകുമാർ , ശ്യാകുമാർ, രാജൻ കെ.തോമസ്,പി.ജി. മോഹനൻ പിള്ള, ജി .രാജപ്പൻ, ബിന്ദുപ്രകാശ്, കെ.പി സുനിൽ,ജി.ഗോപകുമാർ , പി.എം.സാബു, ആലിച്ചൻ ആറൊന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു