ചെങ്ങന്നൂർ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, അസംഘടിത ക്ഷേമപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ തൊഴിലാളികളെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്.) സംസ്ഥാന സമ്മേളനം ആവശ്യപ്പട്ടു. ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, സി.ജി. ഗോപകുമാർ, ബി. രാജശേഖരൻ, ബിനീഷ് ബോയ്, എ.കെ. ഗിരീഷ്, എൻ.ദേവദാസ്, കെ.ടി. രാജു, സി.എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായി കെ.സദാശിവൻ പിള്ള (പ്രസിഡന്റ്), കെ.എൻ. വിജയൻ (ജനറൽ സെക്രട്ടറി), സേതു തിരുവെങ്കിടം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.