hindi
ഹിന്ദി അദ്ധ്യാപക മഞ്ച് തിരുവല്ല ഡി.ഡി ഒാഫീസിലേക്ക് നടത്തിയ മാർച്ച്....ചിത്രം

പത്തനംതിട്ട: ഒന്നാംക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ ഹിന്ദി നിർബന്ധിത വിഷയമാക്കുക, യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ ഹിന്ദി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദി അദ്ധ്യാപക മഞ്ച്ഡി.ഡി. ഒാഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹന പങ്കജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിജയകുമാർ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറിയും സ്റ്റേറ്റ് എക്‌സി. കമ്മിറ്റി അംഗവുമായ പ്രിയംവദ കുമാരി , ജില്ലാ സെക്രട്ടറി ശ്യാമളകുമാരി, ട്രഷറർ ജയരാജ്, അക്കാദഡമിക് കോഓർഡിനേറ്റർ ലീന .ആർ.പൈ, വൈസ് പ്രസിഡന്റ് ടി.നിഷ, ജയ, തോമസ് മാത്യു, മധുസൂധനൻ നായർ, രൂപേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.