ചെങ്ങന്നൂർ: വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് ചെങ്ങന്നൂർ നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗോപു പുത്തൻമഠത്തിൽ, കെ.എം.മനീഷ്., ജോൺ മുളങ്കാട്ടിൽ, ഡി. നാഗേഷ് കുമാർ, സജികുമാർ, പി.ഡി. മോഹനൻ, മറിയാമ്മ ജോൺ ഫിലിപ്പ്, കെ. ദേവദാസ്, സുജാ ജോൺ, പി.വി.ജോൺ, റിജോ ജോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.