ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിൽ, പഠനമുറി ധനസഹായ പദ്ധതിക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. എട്ടു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർ ഓഗസ്റ്റ് 10നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് : 9447357077.