anatha-krishnan
അനന്തകൃഷ്ണൻ

ചെങ്ങന്നൂർ: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ വെണ്മണി പൊലീസ് അറസ്റ്രുചെയ്തു. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവിൽ വീട്ടിൽ അനന്തകൃഷ്ണൻ (24)നെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ ജോസ്, വെണ്മണി പൊലീസ് സ്റ്രേഷൻ എസ്.എച്ച്. ഒ എ. നസീർ, സബ് ഇൻസ്പക്ടർ അജിത് .കെ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.