ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റ്, ഫൌണ്ടേഷൻ ഫോർ ഹോപ്പ് ന്യൂയോർക് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന വിശപ്പ് രഹിത ചെങ്ങന്നൂരിന്റെ ഭാഗമായി പെട്ടിക്കട നൽകുന്ന പുനരധിവാസ പദ്ധതി തിരുവൻവണ്ടൂർ പഞ്ചായത്തിൽ നടത്തി. അങ്ങപറമ്പിൽ കെ.എ. ഏബ്രഹാമിന് പെട്ടിക്കട നൽകി. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ് താക്കോൽ ദാനം നിർവഹിച്ചു. കെ.ജി കർത്താ, പണ്ടാനാട് രാധാകൃഷ്ണൻ, ജോജി ചെറിയാൻ, ജൂണി കുതിരവട്ടം, ജോൺ ഡാനിയേൽ, പുഷ്പകുമാരി, ജെയ്‌മോൻ തോമസ്, ജേക്കബ് വഴിയാമ്പലം, സുരേഷ് കുമാർ അമ്പിരേത്ത്, സജി പാറപ്പുറത്, മോഹൻ പേരിശേരി, ക്രിസ്റ്റി ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.