കോന്നി: ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത ശക്തമായ മഴയിൽ മലയോരമേഖലയിലെ പല സ്ഥലങ്ങളിലും വെള്ളം കയറി. തണ്ണിത്തോട്, കോന്നിത്താഴം, കോന്നി, കൂടൽ, മുറിഞ്ഞകൽ, വകയാർ, പൂവൻപാറ, കുളത്തുങ്കൽ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റോഡിലേക്ക് വെള്ളം കയറി, ശക്തമായ മഴയിൽ തോടുകൾ പലതും കര കവിഞ്ഞു. തണ്ണിത്തോട് കാവുംഭാഗത്തും കൂടൽ ജംഗ്ഷനിലും വ്യാപാര സ്ഥാപങ്ങളിലേക്ക് വെള്ളം കയറി. മഴയോടൊപ്പം പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നതിനാൽ കോന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിലെ യാത്ര ദൂഷകരമായി.