പത്തനംതിട്ട: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന അക്കാദമികളിലെ കായികതാരങ്ങൾക്ക് സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നോമിനി ഡോ:ബിബിൻജിയും ചേർന്നാണ് കിറ്റുകൾ വിതരണം ചെയ്തത്. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, സി.ഡി മോഹൻ ദാസ്, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ:റജിനോൾഡ് വർഗീസ്, പി.ആർ ഗിരീഷ്, ആർ. പ്രസന്നകുമാർ , വോളീബോൾ പരിശീലകൻ തങ്കച്ചൻ പി.ജോസ്ഥ് എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.