കടമ്പനാട് : വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിന് വസ്തുവും വീടും ഇഷ്ടദാനം നൽകി സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി ചന്ദ്രമതിയമ്മ. മണ്ണടി പത്താം വാർഡിൽ ചൂരക്കാട്ടിൽ വീട്ടിൽ ചന്ദ്രമതിയമ്മ ( 77)യാണ് സ്നേഹത്തിന്റെ പ്രതീകമായത്. സരസ്വതിയും മകൾ പൊന്നുവുമാണ് 14 വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് ബന്ധുക്കളില്ല. ചന്ദ്രമതിയമ്മയ്ക്കൊപ്പമാണ് വാടകക്കാരും താമസിക്കുന്നത്. സരസ്വതിയുടെ ഭർത്താവ് ഒരു അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായാണ് മരിച്ചത്. അന്നുമുതൽ ചന്ദ്രമതിയമ്മ ഇവരോട് വാടക വാങ്ങിയിട്ടില്ല. താമസത്തിനെത്തുമ്പോൾ പൊന്നുവിന് മൂന്ന് വയസായിരുന്നു. ഇപ്പോൾ പതിനേഴുകാരിയായ പൊന്നു പ്ളസ്ടു വിദ്യാർത്ഥിനിയാണ്. ചന്ദ്രമതിയമ്മയും പൊന്നുവും തമ്മിൽ രക്തബന്ധത്തേക്കാളേറെയുള്ള സ്നേഹബന്ധമാണ്. തന്റെ മരണശേഷം വസ്തുവും വീടും പൊന്നുവിനുള്ളതാണെന്ന്എഴുതിവയ്ക്കുകയായിരുന്നു ചന്ദ്രമതിയമ്മ